റേഡിയോളജിസ്റ്റ് തസ്‌തികയിൽ താത്കാലിക നിയമനം: എംഡി/ഡിഎ൯ബി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

Share

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റേഡിയോളജിസ്റ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷകന്റെ പ്രായപരിധി 25 ഉം -60 ഉം ഇടയിൽ ആയിരിക്കണം. അപേക്ഷകന്റെ യോഗ്യത എംഡി/ഡിഎ൯ബി (റേഡിയോ ഡയഗണോസിസ്) (Radio Diagnosis) ഡിഎംആർഡിയും ടിസിഎംസി രജിസട്രേഷനും ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ, യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ജൂൺ 12 ന് (ബുധനാഴ്ച) എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 10.20 മുതൽ 11 വരെ മാത്രമായിരിക്കും.