സംസ്ഥാനത്ത് സൈക്കോളജി കൗണ്‍സിലര്‍, സൈക്കോളജി അപ്രന്റിസ് ഒഴിവുകൾ

Share

സൈക്കോളജി കൗണ്‍സിലര്‍ ഒഴിവിലേക്ക് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം

മലപ്പുറം: നിലമ്പൂര്‍ ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് ഹോം സ്റ്റേഷനായി മാര്‍ത്തോമാ കോളേജ് ചുങ്കത്തറ, മമ്പാട് എം.ഇ.എസ് കോളേജ്, അമല്‍ കോളേജ് നിലമ്പൂര്‍, അംബേദ്കര്‍ കോളേജ് വണ്ടൂര്‍, കെ.ടി.എം കോളേജ് കരുവാരക്കുണ്ട് എന്നീ കോളേജുകളിലേക്ക് ജീവനി കോളേജ് മെന്‍റല്‍ ഹെല്‍ത്ത് അവെയര്‍നെസ്സ് പദ്ധതിയുടെ ഭാഗമായി സൈക്കോളജി കൗണ്‍സിലര്‍മാരെ താല്‍ക്കാലികമായി നിയമിക്കുന്നു. അര്ഹരായ ഉദ്യോഗാർത്ഥികൾ ജൂലൈ 11 (ചൊവ്വ) രാവിലെ 10.30 ന് നിലമ്പൂര്‍ ഗവ.ആര്‍ട്സ് & സയന്‍സ് കോളേജില്‍ വെച്ച് അഭിമുഖത്തിൽ പങ്കെടുക്കണം. ഉദ്യോഗാർഥികളുടെ വിദ്യാഭ്യാസ യോഗ്യത സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ്.

കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ – 04931-260332, 9188900205.

മലപ്പുറം ജില്ലയിൽ സൈക്കോളജി അപ്രന്റിസ് നിയമനം

മലപ്പുറം: കൊണ്ടോട്ടി ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 11 (ചൊവ്വ) രാവിലെ 10.30 ന് ഓഫീസില്‍ വെച്ച് നടക്കും. സൈക്കോളജി റഗുലര്‍ പഠനത്തിലൂടെ ബിരുദാനന്തര ബിരുദം നേടിയവര്‍ക്കാണ് ഈ അവസരം.

മലപ്പുറം ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ജീവനി സെന്റര്‍ ഫോര്‍ വെല്‍ബീയിങ് പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 11 (ചൊവ്വ) ഉച്ചയ്ക്ക് രണ്ടിന് ഓഫീസില്‍ വെച്ച് നടക്കും. സൈക്കോളജിയില്‍ റഗുലര്‍ പഠനത്തിലൂടെ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0483 2734918

എറണാകുളം മഹാരാജാസ് കോളേജില്‍ സൈക്കോളജി അപ്രന്റിസിന്റെ ഒഴിവുകള്‍

എറണാകുളം മഹാരാജാസ് കോളേജില്‍ 2023-24 അധ്യയന വര്‍ഷം ജീവനി’ -കോളേജ് മെന്റല്‍ ഹെല്‍ത്ത് അവെര്‍നെസ്സ് പ്രോഗ്രാം പദ്ധതിയില്‍ സൈക്കോളജി അപ്രന്റിസിന്റെ നാല് ഒഴിവുകള്‍ ഉണ്ട്. (എയ്ഡഡ് കോളേജുകളില്‍ ഉള്‍പ്പെടെയുള്ള സേവനത്തിന് യോഗ്യത സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം (എം.എ/എം.എസ്.സി), ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് മുന്‍ഗണന. പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. നിശ്ചിത യോഗ്യതയുള്ള, താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 13 നു രാവിലെ 11 -ന് നേരിട്ട് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകണം.

വിശദവിവരങ്ങള്‍ക്ക് www.maharajas.ac.in. സന്ദര്‍ശിക്കുക