ഹാർബർ എൻജിനീയറിങ് വിഭാഗം മൂന്നു വർഷം കൊണ്ട് 10,000 കോടി രൂപയുടെ പ്രവർത്തനങ്ങൾ ഏറ്റെടുക്കണം: സജി ചെറിയാൻ

Share

തിരുവനന്തപുരം: മൂന്ന് വർഷംകൊണ്ട് 10,000 കോടി രൂപയുടെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന സംവിധാനമായി ഹാർബർ എൻജിനീയറിംഗ് വിഭാഗം മാറണമെന്ന് മന്ത്രി സജി ചെറിയാൻ. തൈക്കാട് കെകെഎം ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്-എഞ്ചിനിയേഴ്സ് മീറ്റ് 2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വിവിധ പദ്ധതികളിലായി 1300 കോടിയുടെ പ്രവർത്തനങ്ങളാണ് എഞ്ചിനീയറിംഗ് വിഭാഗം ഏറ്റെടുത്തിരിക്കുന്നത്. വിവിധ വകുപ്പുകളെ ഏകോപിച്ചുകൊണ്ടായിരിക്കണം പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കേണ്ടത് മന്ത്രി പറഞ്ഞു. ടൂറിസം, തുറമുഖം, ഫിഷറീസ് വകുപ്പുകളിൽ മാത്രം ഒതുങ്ങി നിൽക്കാതെ മറ്റ് വകുപ്പുകളിലെ പ്രവർത്തന സാധ്യതകൾ കണ്ടെത്തണം.

കെട്ടിടങ്ങൾ, ജലസേചന തോടുകൾ, ഹാർബറുകൾ, മാർക്കറ്റുകൾ തുടങ്ങി നിരവധി നിർമ്മാണ പ്രവർത്തനങ്ങൾ ഹാർബർ എൻജിനീയറിങ് വകുപ്പ് ഏറ്റെടുത്ത് പൂർത്തീകരിച്ചു. വരുമാനം വർധിപ്പിക്കുന്നതിന് പ്രവൃത്തികളുടെ എണ്ണവും തുകയുടെ വർധനവും അനിവാര്യമാണ്. പ്രവൃത്തികൾ ഏറ്റെടുത്ത് പൂർത്തീകരിക്കുമ്പോൾ നിർമ്മാണത്തിന്റെ ഗുണനിലവാരത്തിൽ ഒരുവിട്ടവീഴ്ചയും പാടില്ല. 100 ശതമാനം നിലവാരം പുലർത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.