ഇൻസ്ട്രക്ടർ നിയമനം: അഭിമുഖം മാർച്ച് 13 ന് രാവിലെ 10 30 ന്

Share

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ യിൽ ഒഴിവുള്ള Mechanic Machine Tool Maintenance (MMTM) ട്രേഡിൽ OC വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് താത്കാലിക നിയമത്തിന് അപേക്ഷ ക്ഷണിച്ചു.

മെക്കാനിക്കൽ എൻജിനീയറിംഗിൽ ഡിഗ്രി / ഡിപ്ലോമ അല്ലെങ്കിൽ MMTM ട്രേഡിലെ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ NACയും ഒരു വർഷത്തെ പ്രവർത്തിപരിചയവും ഉള്ളവർക്കാണ് ഈ അവസരം.

Ad 1

ഈ തസ്‌തികയിൽ താൽക്കാലികമായി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനുള്ള അഭിമുഖം 2024 മാർച്ച് 13ന് നടക്കും. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10.30ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0470 2622391.