ഫിനാൻസ് കം അക്കൗണ്ട്സ് ഓഫീസർ തസ്‌തികയിൽ കരാർ നിയമനം: ഉദ്യോഗാർത്ഥിയുടെ പ്രായപരിധി 58 വയസ്

Share

പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന എസ്.എൽ.എൻ.എ (PMKSY-WDC 2.0) യുടെ യൂണിറ്റിൽ ഫിനാൻസ് കം അക്കൗണ്ട്സ് ഓഫീസർ തസ്തികയിലെ ഒഴിവിൽ കരാർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് പ്രതിമാസം 35,000 രൂപയാണ് വേതനം. ഫിനാൻസ് മാനേജ്മെന്റ്, കൊമേഴ്സ്, ചാർട്ടേഡ് അക്കൗണ്ടൻസി ബിരുദാനന്തര ബിരുദമാണ് യോഗ്യത. അപേക്ഷകന്റെ പ്രായം 01.01.2024 ൽ 58 വയസിൽ താഴെയായിരിക്കണം. കൂടാതെ 10 വർഷംത്തെ പ്രവൃത്തിപരിചയം ഉണ്ടാവണം. ഈ തസ്തികയിൽ യോഗ്യരായിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് നന്ദൻകോട് സ്വരാജ്ഭവനിലെ എസ്.എൽ.എൻ.എ കാര്യാലയത്തിന്റെ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഈ മാസം 14 നാണ് അഭിമുഖം നടക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: principaldirectorate.lsgkerala.gov.in.