ഹൈക്കോടതി ടെലഫോൺ ഓപ്പറേറ്റർ തസ്തികയിലെ ഒഴിവിലേക്ക് ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം

Share

എറണാകുളം: കേരള ഹൈക്കോടതിയിൽ ടെലിഫോൺ ഓപ്പറേറ്റർ തസ്തികയിൽ ഇന്ത്യൻ പൗരന്മാരായ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവരായിരിക്കണം. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും നേടിയ ഇലക്ട്രോണിക്സ് ഡിപ്ലോമ, ടെലിഫോൺ ഓപ്പറേറ്റർ/റിസപ്ഷണിസ്റ്റ് ആയും കമ്പ്യൂട്ടർ ഓപ്പറേഷനിലും 6 മാസത്തിൽ കുറയാത്ത പ്രവൃത്തി പരിചയം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം എന്നിവയാണ് യോഗ്യത.

ഉദ്യോഗാർഥികൾ 1973 ജനുവരി 2നും 2005 ജനുവരി 1നും ഇടയിൽ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. അന്ധർ, കാഴ്ച പരിമിതിയുള്ളവർക്ക് ഒരു ഒഴിവും, ബധിരർ, ശ്രവണ പരിമിതിയുള്ളവർക്ക് ഒരു ഒഴിവുമാണുള്ളത്. 31100-66800 രൂപവരെയാണ് ശമ്പളം. വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിൽ (www.hckrecruitment.nic.in) ലഭ്യമാണ്. ഉദ്യോഗാർഥികൾക്ക് ഈ പോർട്ടൽ മുഖേന അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷകൾ (സ്റ്റെപ്പ് – I & സ്റ്റെപ്പ് – II) സമർപ്പിച്ചു തുടങ്ങേണ്ട തീയതി ഓഗസ്റ്റ് 2, ഓൺലൈനായി അപേക്ഷകൾ (സ്റ്റെപ്പ് – I & സ്റ്റെപ്പ് – II) സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 23.