പ്രൈം മിനിസ്റ്റർ നാഷണൽ അപ്രെന്റിസ്ഷിപ്പ് മേള ഓഗസ്റ്റ് 14 ന്

Share

കളമശ്ശേരി: കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ പ്രൈം മിനിസ്റ്റർ നാഷണൽ അപ്രെന്റിസ്ഷിപ്പ് മേള (PM NAM ) ഓഗസ്റ്റ് 14 ന്, രാവിലെ 09.00 മുതൽ കളമശ്ശേരി ആർ ഐ സെന്ററിൽ നടക്കും. കേന്ദ്ര – സംസ്ഥാന സ്വകാര്യ /സഹകരണ മേഖലകളിലെ സ്ഥാപനങ്ങൾക്ക് മേളയിൽ അന്നേ ദിവസം പങ്കെടുക്കുന്നതിനും വിവിധ ഐ ടി ഐ ട്രേഡുകളിലെ ട്രെയിനികളെ ഇന്റർവ്യൂ നടത്തി തെരഞ്ഞെടുക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ള സ്ഥാപനങ്ങൾ ട്രേ‍ഡ് തിരിച്ചുള്ള ഒഴിവുകൾ ആഗസ്റ്റ് 10 നകം rickalamassery@gmail.com ഇമെയിലിൽ അറിയിക്കാവുന്നതും www.apprenticeshipindia.gov.in എന്ന അപ്പെന്റിസ്ഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതും ആണ്.

കൂടുതൽ വിവരങ്ങൾക്ക്: 0484-2555866,/9446326442/ 9846942202/9446945175