എം.ബി.ബി.ബി.എസ്, ബി.ഡി.എസ്. പ്രവേശനം: ഓൺലൈൻ ഓപ്ഷനുകൾ നൽകാം.

Share

തിരുവനന്തപുരം: 2023ലെ എം.ബി.ബി.എസ്. ബി.ഡി.എസ്. കോഴ്സുകളിലേയ്ക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നീറ്റ് യു.ജി 2023 മാനദണ്ഡപ്രകാരം എം.ബി.ബി.എസ്. ബി.ഡി.എസ്. കോഴ്സുകളിൽ പ്രവേശനത്തിന് യോഗ്യരുമായ വിദ്യാർഥികൾക്ക് എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്സുകളിൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ജൂലൈ 31നു രാവിലെ 10 വരെ ലഭിക്കും. ഈ സമയം വരെ ലഭ്യമാകുന്ന ഓപ്ഷനുകൾ അടിസ്ഥാനമാക്കി ഓഗസ്റ്റ് രണ്ടിനു വൈകിട്ട് താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റും മൂന്നിന് അന്തിമ അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിക്കും.

പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും അലോട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പ്രവേശനപരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾക്ക് വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേൽ വെബ്സൈറ്റ് സന്ദർശിക്കണം.

കൂടുതൽ വിവരങ്ങൾക്ക് : 0471 2525300.