CUET-UG പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം: അവസാന തീയതി മാർച്ച് 26

Share

കേന്ദ്ര സർവ്വകലാശാല പ്രവേശന പരീക്ഷയായ (CUET-UG) -2024 ന് ഇപ്പോൾ അപേക്ഷിക്കാം. ഫെബ്രുവരി 27 ന് ആരംഭിച്ച പ്രവേശന നടപടികൾ മാർച്ച് 26 ന് അവസാനിക്കും. വിദ്യാർത്ഥികൾക്ക് ഓൺലൈനായി മാർച്ച് 26 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. പരീക്ഷ ഫീസ് അടക്കേണ്ട അവസാന തീയതിയും മാർച്ച് 26 ആണ്.

Ad 5

ഓൺലൈനായി അപേക്ഷിച്ചവയിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ അത് മാർച്ച് 28 , 29 തീയതികളിൽ തിരുത്താൻ സാധിക്കും. താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.