കിൻഫ്ര അന്താരാഷ്ട്ര കൺവെൻഷൻ സെൻ്റർ നിർമ്മാണം ഓഗസ്റ്റിൽ പൂർത്തിയാക്കും: മന്ത്രി പി. രാജീവ്

Share

വ്യവസായ വകുപ്പിനു കീഴിൽ കിൻഫ്രയുടെ നേതൃത്വത്തിൽ ആരംഭിച്ച എക്സിബിഷൻ സെൻ്ററിനോടനുബന്ധിച്ചുള്ള കൺവെൻഷൻ സെൻ്റർ 2024 ഓഗസ്റ്റിൽ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി പി. രാജീവ്. കിൻഫ്ര എക്സിബിഷൻ സെന്ററിൻ്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുക യായിരുന്നു മന്ത്രി.

കേരളത്തിൽ അന്തർദേശീയ നിലവാരത്തിലുള്ള എക്സിബിഷൻ സെൻ്റർ യാഥാർത്ഥ്യമായിരിക്കുകയാണ്. 2022 ജൂൺ 22നാണ് എക്സിബിഷൻ സെന്ററിന്റെ തറക്കല്ലിട്ടത്. 20 മാസത്തിനുള്ളിൽ തീർപ്പാക്കാൻ ലക്ഷ്യമിട്ട പദ്ധതി 19 മാസത്തിൽ പൂർത്തിയായിരിക്കുകയാണ്. എക്സിബിഷൻ സെൻ്ററും കൺവെൻഷൻ സെൻ്ററും കൂടുതൽ വിപുലീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.

Ad 1

കഴിഞ്ഞ രണ്ടര വർഷത്തിനിടെ കിൻഫ്രയിൽ മാത്രം 1956 കോടി രൂപയുടെ നിക്ഷേപമാണുണ്ടായത്. 352 സ്ഥാപനങ്ങൾ പ്രവർത്തനമാരംഭിച്ചു. ഇതിൽ 750 കോടിയുടെ നിക്ഷേപം കാക്കനാട് കിൻഫ്ര പാർക്കിൽ തന്നെയാണ്. നീറ്റാ ജലാറ്റിൻ കമ്പനി 250 കോടി രൂപയുടെ നിക്ഷേപം ഉറപ്പു നൽകിയിട്ടുണ്ട്. കിൻഫ്രയിൽ ഇതിനായുള്ള സ്ഥലവും അനുവദിച്ചിട്ടുണ്ട്. സ്പൈസ് പാർക്കിൻ്റെ ഉദ്ഘാടന വേളയിൽ തന്നെ 90% ഭൂമിയും അനുവദിക്കപ്പെട്ടു. പെട്രോ കെമിക്കൽ പാർക്കിൽ അടിസ്ഥാന സൗകര്യ വികസന ഘട്ടത്തിൽ തന്നെ രണ്ട് കമ്പനികൾ ആരംഭിച്ചു.

16 സ്വകാര്യ വ്യവസായ പാർക്കുകൾക്കാണ് ഇതുവരെ അനുമതി നൽകിയത്. മാർച്ച് 31 ഓടെ ആകെ ഒരു വർഷത്തിൽ 30 സ്വകാര്യ വ്യവസായ പാർക്കുകൾ പ്രവർത്തിക്കും. ഇവർക്കെല്ലാം എക്സിബിഷൻ നടത്താൻ കഴിയുന്ന സ്ഥിരം കേന്ദ്രമായി എക്സിബിഷൻ സെൻ്റർ മാറുമെന്നും മന്ത്രി പറഞ്ഞു.