കളിമൺപാത്ര നിർമാണ വിപണനത്തിന് സ്റ്റാളുകൾ തയാറാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

Share

കേരള സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ 2024 ലെ ആറ്റുകാൽ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ആറ്റുകാൽ ക്ഷേത്ര പരിസരത്തും പൊങ്കാല കലങ്ങൾ ഉൾപ്പെടെ കളിമൺ ഉത്പന്നങ്ങളുടെ വിപണനവും പ്രദർശനവും സംഘടിപ്പിക്കുന്നു. സ്റ്റാളുകൾ തയാറാക്കുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു.

Ad 4

ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 7ന് വൈകിട്ട് അഞ്ചുമണി. പരമ്പരാഗത കളിമൺപാത്ര നിർമാണ സമുദായത്തിൽപ്പെട്ടവർക്ക് മതിയായ രേഖകൾ പരിശോധിച്ച് മുൻഗണന നൽകും. വിശദ വിവരങ്ങൾ www.keralapottery.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9567303060.