സംരംഭങ്ങളുടെ മുഖഛായ മാറ്റാന്‍ സെഡ് സംരംഭകത്വ ബോധവത്കരണ പരിപാടി

Share

എംഎസ്എംഇ കളുടെ ഉല്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുക, ഗുണനിലവാരം മെച്ചപ്പെടുത്തുക, പരിസ്ഥിതിക്ക് ദോഷകരമായ ആഘാതം നിയന്ത്രിക്കുക എന്നിവ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍പ്പ് ഡവലപ്‌മെന്റ് സീറോ ഡിഫെക്ട് സീറോ എഫക്ട് എന്ന സ്‌കീമില്‍ ഏകദിന സംരംഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. പരിശീലനത്തിന്റെ ഭാഗമായി ZED സര്‍ട്ടിഫിക്കേഷന്‍ സ്‌കീം, രജിസ്‌ട്രേഷന്‍, നടപടിക്രമം, ആനുകുല്യങ്ങള്‍, പാരാമീറ്ററുകളെക്കുറിച്ചുള്ള അവബോധം, സബ്‌സിഡി, ZED-60 വിവിധ ഗോള്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച എംഎസ്എംഇ യൂണിറ്റിന്റെ അനുഭവം പങ്കിടല്‍ തുടങ്ങിയ സെഷനുകള്‍ ആണ് പരിശീലനത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. എം.എസ്.എം.ഇ ഡെവലപ്‌മെന്റ് ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓഫീസ്, തൃശ്ശൂരിന്റെ സഹകരണത്തോടെ അങ്കമാലി എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ് സെന്റര്‍, ഇന്‍കെല്‍ ടവറില്‍ ഓഗസ്റ്റ് 23-നാണ് പരിശീലനം സംഘടിപ്പിക്കുന്നത്. താല്പര്യമുള്ള മാനുഫാച്ചറിങ് യൂണിറ്റുകള്‍ക്ക് കീഡിന്റെ വെബ്‌സൈറ്റ് ആയ www.kied.info-008 ഓണ്‍ലൈനായി ഓഗസ്റ്റ് 19-ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുത്ത 50 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484-2550322, 2532890, 9605542061.