എൽ ബി എസിൽ അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകൾ: ഇപ്പോൾ അപേക്ഷിക്കാം

Share

കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്ററിന്റെ കളമശ്ശേരി മേഖല കേന്ദ്രത്തിൽ ഏപ്രിൽ മാസം തുടങ്ങുന്ന അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷകൾ www.lbscentre.kerala.gov.in വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം.

എസ്.എസ്.എൽ.സി യോഗ്യതയുള്ള ഡാറ്റാ എ൯ട്രി ആ൯്റ് ഓഫീസ് ഓട്ടോമേഷ൯ (ഇംഗ്ലീഷ് ആ൯്റ് മലയാളം) നാല് മാസത്തെ കാലാവധിയുള്ള കോഴ്‌സ് ഫീസ് 7000 രൂപയാണ്. ടാലിയും ജിഎസ് ടിയും ഉപയോഗിച്ചുളള കമ്പ്യൂട്ടറൈസ്ഡ് ഫിനാ൯ഷ്യൽ അക്കൗണ്ടിങ് കോഴ്സ് കാലാവധി 3 മാസം. യോഗ്യത പ്ലസ് ടു കോമേഴ്സ്, ഫീസ് 5000. സർട്ടിഫിക്കറ്റ് കോഴ്സ് ഇ൯ പൈത്തൺ കോഴ്സ് കാലാവധി 1 മാസം, യോഗ്യത എസ് എസ് എൽ സി കോഴ്സ് ഫീ 5000. സർട്ടിഫിക്കറ്റ് കോഴ്സ് ഓൺ വെബി ഡിസൈ൯ യൂസിങ് എച്ച് ടി എം എൽ ആ൯്റ് സി എസ് എസ്കോഴ്സ് കാലാവധി 2 മാസം. യോഗ്യത എട്ടാം ക്ലാസ്. കോഴ്സ് ഫീ 2000. ഡിപ്ലോമ ഇ൯ കമ്പ്യൂട്ടറൈസ്ഡ് ഫിനാ൯ഷ്യൽ അക്കൗണ്ടിഗ്, കോഴ്സ് കാലാവധി 6 മാസം, പ്ലസ് ടു കോമേഴ്സ്/ബികോം, കോഴ്സ് ഫീ 10000. അഡോബ് ഫോട്ടോഷോപ്പ് ഉപയോഗിച്ചുളള ഗ്രാഫിക് ഡിസൈനിങ്, യോഗ്യത ഏഴാം ക്ലാസും അതിനു മുകളിലും, കോഴ്സ് കാലാവധി 1 മാസം, കോഴ്സ് ഫീ 4000.

Ad 3

കൂടുതൽ വിവരങ്ങൾക്ക് -ഫോൺ 0484 2541520, 7025310574.