ബിസിനസ് മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കായി സർക്കാർ ഡെയ്‌ലി വ്യവസായ ശ്രേഷ്‌ഠ പുരസ്‌കാർ 2024

Share

വ്യത്യസ്ത ബിസിനസ് മേഖലകളിൽ കഴിവ് തെളിയിച്ചവർക്കാണ് ഈ അവസരം

കൊച്ചി: ബിസിനസ് മേഖല പടിപടിയായി വളർന്നുകൊണ്ടിരിക്കുന്ന ഇന്ത്യയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് ‘വ്യവസായ ശ്രേഷ്‌ഠ പുരസ്‌കാർ 2024’ നൽകാനൊരുങ്ങി സർക്കാർ ഡെയ്‌ലി . ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഡെയ്‌ലി ഈ അവാർഡ് നൽകുന്നത്. പുതുതായി വളർന്നുവരുന്ന സംരംഭങ്ങൾക്കും സംരംഭകർക്കും മാത്രമല്ല വർഷങ്ങളായി ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

കൺസ്ട്രക്ഷൻ, ഡിസ്‌ട്രിബൂഷൻ , സെയിൽസ് തുടങ്ങി വിവിധ മേഖലയിൽ ബിസിനസ് വളർത്തിയവർക്ക് സർക്കാർ ഡെയ്‌ലിയുമായി ബന്ധപ്പെടാം. സർക്കാർ ഡെയ്‌ലിക്ക് ലഭിച്ച പ്രൊഫൈലുകൾ എക്സ്പെർട് കമ്മിറ്റിയുടെ വിലയിരുത്തലിന് ശേഷമായിരിക്കും പുരസ്‌കാരം നൽകുക. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും മികവുറ്റ ബിസിനസ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ആണ് ഈ അവസരം.

2019 മുതൽ 2024 വരെയുള്ള മികവിനായിരിക്കും ഈ അംഗീകാരം. കോവിഡാനന്തര ഇന്ത്യയിൽ ധാരാളം പുതിയ സ്റ്റാർട്ടപ്പുകൾ ഉയർന്നുവരികയും കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിരവധിയായ സഹായങ്ങൾ ഇതിന് നൽകുകയും ചെയ്യുന്നു. പുതുതലമുറയുടെ പുത്തൻ ആശയങ്ങൾക്കൊപ്പം നിൽക്കാനും നിങ്ങളെ അംഗീകരിക്കുന്നതിനും സർക്കാർ ഡെയ്‌ലി ഒപ്പമുണ്ട്

കൂടുതൽ വിവരങ്ങൾക്ക് : 9447560501

Leave a Reply

Your email address will not be published. Required fields are marked *