തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ പ്രോജക്ട് അസോസിയേറ്റ് നിയമനം

Share

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ സെന്റർ ഫോർ സസ്റ്റയിനബിൾ ഡെവലപ്മെന്റിനു കീഴിൽ പ്രോജക്ട് അസോസിയേറ്റ് (താത്കാലികം) തസ്തികയിൽ കരാർ നിയമനം. 60 ദിവസത്തേക്ക് കരാറടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ളവർ ബയോഡേറ്റ csd.cet2023@gmail.com എന്ന മെയിലേക്ക് ജൂൺ 14നു മുമ്പ് അയയ്ക്കണം. അപേക്ഷകരിൽ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി അഭിമുഖ പരീക്ഷ നടത്തും. എൻവയോൺമെന്റ് എൻജിനിയറിങ് എം.ടെക് അല്ലെങ്കിൽ എൻവയോൺമെന്റൽ സയൻസ് എം.എസ്.സി ആണ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജോലി നേടുന്നവർക്ക് പ്രതിമാസ വേതനം 22,000 രൂപയാണ് ലഭിക്കുക.