സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് അവസരം: സംരംഭകത്വ വര്‍ക്ക്‌ഷോപ്പ് ജനുവരി എട്ടു മുതല്‍ 12 വരെ

Share

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് അഞ്ച് ദിവസത്തെ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകരാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് ജനുവരി എട്ടു മുതല്‍ 12 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാം.

ജനറല്‍ വിഭാഗക്കാര്‍ക്ക് താമസം ഉള്‍പ്പെടെ 3540 രൂയാണ് ഫീസ്. താമസ സൗകര്യം വേണ്ടത്തവര്‍ക്ക് – 1500 രൂപ. എസ് സി/ എസ് ടി വിഭാഗക്കാര്‍ക്ക് താമസം ഉള്‍പ്പെടെ 2000 രൂപയാണ് ഫീസ്. താമസ സൗകര്യം വേണ്ടത്തവര്‍ക്ക് – 1000 രൂപ

താല്‍പര്യമുള്ളവര്‍ http://kied.info/training-calendar ല്‍ ഓണ്‍ലൈനായി ജനുവരി അഞ്ചിനകം അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ക്ക് മാത്രമേ വർക്ഷോപ്പിൽ പങ്കെടുക്കാൻ അവസരമുള്ളു.

കൂടുതൽ വിവരങ്ങൾക്ക്: 0484 2532890 , 2550322 , 9605542061.