നൈപുണി വികസന കേന്ദ്രത്തില്‍ അവസരം: അപേക്ഷകൾക്കുള്ള അവസാന തീയതി ജനുവരി 9.

Share

കുന്നംകുളം ഗവ. വി എച്ച് എസ് സ്‌കൂളില്‍ ആരംഭിക്കുന്ന നൈപുണി വികസന കേന്ദ്രത്തില്‍ ജ്വല്ലറി ഡിസൈനര്‍, ഹൈഡ്രോപോണിക്‌സ് എന്നീ കോഴ്‌സുകളിലേക്ക് കോ-ഓര്‍ഡിനേറ്റര്‍, ട്രെയിനര്‍, അസിസ്റ്റന്റ് എന്നീ വിഭാഗങ്ങളിലെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

സ്‌കില്‍ സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്‌തികയിൽ ബിടെക്/ എംബിഎ/എംഎസ്ഡബ്ല്യൂ / ബി എസ് സി അഗ്രികള്‍ച്ചര്‍ ആണ് യോഗ്യത. ട്രെയിനര്‍ (ജുവല്ലറി ഡിസൈനിംഗ്) തസ്‌തികയിൽ പന്ത്രണ്ടാം ക്ലാസും മാനുവല്‍ ജ്വല്ലറി ഡിസൈനിങ്ങിലും കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് സോഫ്റ്റ്വെയറിലും ഹ്രസ്വകാല കോഴ്‌സ് സര്‍ട്ടിഫിക്കറ്റും നാലുവര്‍ഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്.

ട്രെയിനര്‍ (ഹൈഡ്രോപോണിക്‌സ്) തസ്‌തികയിൽ അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, ബോട്ടണി, ബയോ ടെക്‌നോളജി, അഗ്രി എന്‍ജിനീയറിങ്, ബയോ ടെക്‌നോളജി എന്നിവയില്‍ ബിരുദം/ ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. ഹൈഡ്രോപോണിക്‌സില്‍ ഒരു വര്‍ഷത്തെ പരിചയം അഭികാമ്യമാണ്. സ്‌കില്‍ സെന്റര്‍ അസിസ്റ്റന്റ് ജ്വല്ലറി ഡിസൈനര്‍ കോഴ്‌സില്‍ എന്‍എസ്‌ക്യൂഎഫ് സര്‍ട്ടിഫിക്കറ്റ് / വിഎച്ച്എസ്ഇ പാസായവര്‍ക്കാണ് അവസരം. അപേക്ഷ ഫോം സ്‌കൂള്‍ ഓഫീസില്‍ ലഭ്യമാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 9.

കൂടുതൽ വിവരങ്ങൾക്ക്: 9446543161.