ഐഎച്ച്ആർഡി കോഴ്സുകൾ: അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 27

Share

കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) വിവിധ കേന്ദ്രങ്ങളിൽ 2024 ജൂൺ മാസത്തിൽ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് (Revised scheme 2024) പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ) (2 സെമസ്റ്റർ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ് ആൻഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) (2 സെമസ്റ്റർ), ഡാറ്റ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ആട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ) (2 സെമസ്റ്റർ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ) (1 സെമസ്റ്റർ), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്) (1 സെമസ്റ്റർ) എന്നിവയാണ് കോഴ്സുകൾ.

എസ്.സി/ എസ്.റ്റി മറ്റ് പിന്നാക്ക വിദ്യാർഥികൾക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പിൽ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും. അപേക്ഷകർ www.ihrdadmissions.org എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം ഓൺലൈനായി (SBI കളക്ട് വഴി) രജിസ്‌ട്രേഷൻ ഫീസും (Rs.150/-, SC/ST – Rs.100/- only) അടയ്‌ക്കണം. PGDCF (Sl.No.2) കോഴ്‌സിന് രജിസ്‌ട്രേഷൻ ഫീസിനോടൊപ്പം 18% GST കൂടി (എസ്.സി/ എസ്.റ്റി വിഭാഗങ്ങൾക്ക് 118/-രൂപ, മറ്റുള്ളവർക്ക് 177/-രൂപ) അധികമായി അടയ്‌ക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ടും നിർദ്ദിഷ്ട അനുബന്ധങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സെന്ററുകളിൽ ജൂൺ 27നു വൈകിട്ട് നാലിനകം സമർപ്പിക്കണം.

ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാൻ സാധിക്കാത്തവർക്ക് സ്ഥാപനത്തിൽനിന്നും നേരിട്ടോ www.ihrd.ac.in എന്ന വെബ്സൈറ്റിൽ നിന്നോ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഇത്തരം അപേക്ഷകൾ പൂരിപ്പിച്ച് നിശ്ചിത രജിസ്‌ട്രേഷൻ ഫീസും (ഡിമാന്റ് ഡ്രാഫ്റ്റ് രൂപേണ) അനുബന്ധങ്ങളും സഹിതം ജൂൺ 27നു വൈകുന്നേരം 4നു മുൻപായി ബന്ധപ്പെട്ട ട്രെയിനിംഗ് സെന്ററുകളിൽ സമർപ്പിക്കണം. രജിസ്‌ട്രേഷൻ ഫീസ് സ്ഥാപനങ്ങളിൽ നേരിട്ട് അടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്. വിശദവിവരങ്ങൾ ഐ.എച്ച്.ആർ.ഡി. വെബ്സൈറ്റായ www.ihrd.ac.in മുഖാന്തിരം ലഭ്യമാണ്.