ഗവ. ബധിര വിദ്യാലയത്തിൽ പ്രവേശനം: അർഹതയുള്ളവർക്ക് അപേക്ഷിക്കാം

Share

തിരുവനന്തപുരം ജഗതി ഗവ. ബധിര വിദ്യാലയത്തിലെ പ്രീ- സ്കൂൾ മുതലുള്ള എല്ലാ ക്ലാസുകളിലേക്കും 2024-25 അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. കേൾവിക്കുറവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഉള്ള കുട്ടികൾക്കാണ് പ്രവേശനം. സ്കൂൾ പ്രവേശനം മുതലുള്ള എല്ലാ ചെലവുകളും സൗജന്യമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആധുനിക സൗകര്യങ്ങളോടുകൂടിയ ഹോസ്റ്റൽ സംവിധാനവും ഭക്ഷണവും ലഭ്യമാക്കിയിട്ടുണ്ട്. ഓഡിയോളജി & സ്പീച് ട്രെയിനിങ് സൗകര്യവും നൽകുന്നതാണ്. പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം എല്ലാ ക്ലാസുകളിലും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്: 9447491859,

ഇമെയിൽ: deafschooltvm@yahoo.in

Leave a Reply

Your email address will not be published. Required fields are marked *