മഹാകവി ജി ശങ്കരക്കുറുപ്പ് സ്മാരകം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

Share

കേരളത്തിന്റെ എല്ലാ രീതിയിലുമുള്ള പുരോഗതിയും മുന്‍കൂട്ടി കണ്ട ദീര്‍ഘദര്‍ശിയാണ് മഹാകവി ജി ശങ്കരക്കുറുപ്പ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ഹൈക്കോടതിക്ക് സമീപം എറണാകുളം മറൈന്‍ഡ്രൈവില്‍ പൂര്‍ത്തിയായ ജി.സ്മാരകം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളം വെറുമൊരു കൊച്ചു കേരളമല്ല ഇന്ന്. ലോക കേരളമാണ് എന്നും നമ്മുടേത് ഈ ചെറുവട്ടത്തില്‍ മാത്രമുള്ള ഭാഷയല്ല, ലോക ഭാഷ തന്നെയാണ് എന്നുള്ള കാഴ്ചപ്പാടോടെ ലോക കേരള സഭ ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി സര്‍ക്കാര്‍ നീങ്ങുന്ന ഘട്ടമാണിത്. കേരളത്തിന്റെ യശസ്സ്, ഉയര്‍ത്തിക്കാട്ടുന്ന മാതൃകകള്‍ ഇതെല്ലാം ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രങ്ങളാകുന്ന പ്രത്യേക ഘട്ടമാണ്. ഇത്തരമൊരു ഘട്ടം കേരളത്തിനുണ്ടാകുമെന്ന് മഹാകവി ജി ശങ്കരക്കുറുപ്പ് കണ്ടിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Ad 4

ലോക കേരള സഭയില്‍ നമ്മളതു കണ്ടു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പല രംഗങ്ങളിലും നമ്മള്‍ തീര്‍ത്ത മാതൃകകള്‍ ലോകം പഠിക്കുന്നതിലും ജി.യുടെ പ്രവചനം നമ്മള്‍ കണ്ടു. വിനാശകരമായ ഒരു പ്രളയത്തെയും അതിന്റെ കെടുതികളെയും നമ്മള്‍ നേരിട്ടത്തിന്റെ പ്രത്യേകതകളെ ലോകം വാഴ്ത്തുന്നതില്‍ നമ്മളതു കണ്ടു. മഹാമാരിയുടെ പ്രതിരോധത്തിലടക്കം നമ്മള്‍ ചെയ്ത കാര്യങ്ങളെ ലോകം പ്രശംസിക്കുന്നതില്‍ നമ്മളതു കണ്ടു. നമ്മള്‍ വിജ്ഞാന സമ്പദ്ഘടനയും നൂതനത്വസമൂഹവും സൃഷ്ടിക്കുമ്പോള്‍ അതിന്റെ രീതികള്‍ പഠിക്കാന്‍ ലോകം ഇവിടേക്കെത്തുന്നതിലും നമ്മള്‍ അതു കണ്ടു. സത്യമാണ്. മഹാകവി ജി പറഞ്ഞതുപോലെ, കേരളത്തിന്റെ നാവനങ്ങുമ്പോള്‍ ലോകം ശ്രദ്ധിക്കുന്ന കാലം എന്നതു സ്വപ്നമല്ല, യാഥാര്‍ത്ഥ്യമാണെന്ന് വന്നിരിക്കുന്നു.