25000 രൂപ ധനസഹായം ലഭിക്കുന്ന പുനര്‍വിവാഹ ധനസഹായ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Share

വനിത ശിശുവികസന വകുപ്പ് നടപ്പാക്കുന്ന വിധവാ പുനര്‍ വിവാഹ ധനസഹായം പദ്ധതി (മംഗല്യ പദ്ധതി)യില്‍ 2023-2024 വര്‍ഷത്തേക്ക് ഓണ്‍ലൈനായി ഇപ്പോൾ അപേക്ഷിക്കാം. ഈ പദ്ധതിയിലൂടെ 25000 രൂപയാണ് ധനസഹായം ലഭിക്കുക. പുനര്‍വിവാഹം നടന്ന് ആറ് മാസത്തിനകം അപേക്ഷ സമര്‍പ്പിച്ചിരിക്കണം.

18 നും 50 നും മധ്യേ പ്രായമുളള ബി.പി.എല്‍ അല്ലെങ്കില്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട വിധവകളുടെ പുനര്‍വിവാഹത്തിനാണ് ധനസഹായം അനുവദിക്കുക. ഭര്‍ത്താവിന്റെ മരണം മൂലം വിധവയാവുകയോ നിയമപ്രകാരം വിവാഹബന്ധം വേര്‍പെടുത്തുകയോ ചെയ്ത വനിതകൾക്കാണ് സഹായം ലഭിക്കുക . ഈ പദ്ധതിയിലേക്ക് schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ശിശുവികസന പദ്ധതി ഓഫീസിനെയോ തൊട്ടടുത്തുള്ള അങ്കണവാടി വര്‍ക്കറെയോ സമീപിക്കുക.