സഹായഹസ്തം: വിധവകൾക്കുള്ള ഒറ്റത്തവ സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം

Share

വനിത ശിശുവികസന വകുപ്പിന്റെ ഒറ്റത്തവണ ധനസഹായ പദ്ധതിയായ ‘സഹായഹസ്തം’ ലേക്ക് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിധവകൾക്ക് അപേക്ഷിക്കാം. 55 വയസ്സില്‍ താഴെ പ്രായമുളള സ്വയംതൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്കാണ് സഹായം ലഭിക്കുക. വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം. അക്ഷയ കേന്ദ്രങ്ങൾ വഴിയോ Schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി നേരിട്ടോ അപേക്ഷിക്കാം. ഓണ്‍ലൈന്‍ ആയി മാത്രമേ അപേക്ഷകള്‍ സ്വീകരിക്കുകയുളളൂ. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 15. പദ്ധതിയുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ വെബ്‌സൈറ്റ് വഴിയും ശിശുവികസന പദ്ധതി ഓഫീസുകൾ വഴിയും, അങ്കണവാടികൾ വഴിയും അറിയാം.