ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്‌തികയിൽ താത്കാലിക നിയമനത്തിനു ഇപ്പോൾ അപേക്ഷിക്കാം

Share

തൃപ്പൂണിത്തുറ താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ താത്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ രണ്ട് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നതിന് ഇപ്പോൾ അപേക്ഷിക്കാം.അപേക്ഷകന് പ്ലസ് ടു എങ്കിലും അടിസ്ഥാന യോഗ്യതയുണ്ടായിരിക്കണം. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡാറ്റാ എന്‍ട്രി കോഴ്സ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയിലുളള കോഴ്സ് പാസായവരായിരിക്കണം. പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണ ഉണ്ടായിരിക്കുന്നത് ആണ്. നിശ്ചിത യോഗ്യതയുളളവര്‍ മാര്‍ച്ച് 18 ന് രാവിലെ 11 ന് തിരിച്ചറിയല്‍ കാര്‍ഡ്, യോഗ്യതകള്‍, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ ഹാജരാകണം.

Ad 3