അടൂര്‍ ഫുട് ഓവര്‍ബ്രിഡ്ജിന് 3.55 കോടി ഭരണാനുമതി : ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

Share

അടൂര്‍ കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ ഫുട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് നല്‍കിയ ബജറ്റ് നിര്‍ദ്ദേശത്തിന് ഭരണാനുമതി ലഭിച്ചതായി ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. 2023-24 വര്‍ഷത്തെ സംസ്ഥാന ബജറ്റ് അംഗീകാരത്തിനാണ് പദ്ധതി നിര്‍ദ്ദേശം നല്‍കിയത്.

Ad 1

മൂന്ന് കോടി 55 ലക്ഷം രൂപ അടങ്കലിലാണ് പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജ് വിഭാഗത്തിന്റെ ഭരണാനുമതി ലഭിച്ചത്. 28.6 മീറ്റര്‍ നീളമുള്ള നടപ്പാലത്തിന്റെ ഉയരം 6.15 മീറ്ററും വീതി രണ്ടു മീറ്ററുമാണ്. നടപ്പാലത്തിന്റെ ഇരുവശവും ലിഫ്റ്റ് സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. ലിഫ്റ്റ് ഓപ്പറേറ്റിങ് റൂമിനോട് ചേര്‍ന്നുള്ള പരിമിത സ്ഥലത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കായി ക്യാബിന്‍ സ്ഥലസൗകര്യവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാല്‍നടയാത്രികര്‍ക്കുള്ള മേല്‍പ്പാലത്തിന്റെ പൂര്‍ത്തീകരണം സമയബന്ധിതമായി സാധ്യമാക്കണമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.