വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ‘വിജ്ഞാനവേനൽ’: താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

Share

വൈലോപ്പിള്ളി സംസ്കൃതിഭവൻ കുട്ടികളിലെ നൈസർഗികമായ സർഗാത്മകതയെയും അറിവിനെയും പ്രോത്സാഹിപ്പിക്കുന്നതിനായി അവധിക്കാലക്കൂട്ടായ്മ ‘വിജ്ഞാനവേനൽ’ സംഘടിപ്പിക്കുന്നു. മേയ് 7 മുതൽ 11 വരെ നടക്കുന്ന പരിപാടിയിൽ ഭാഷ, സാഹിത്യം, സംഗീതം, നൃത്തം, നാടകം, ചിത്രകല, പൊതുവിജ്ഞാനം തുടങ്ങി വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസെടുക്കും. ക്യാമ്പിന്റെ ഭാഗമായി വൈകുന്നേരം കലാപരിപാടികൾ ഉണ്ടായിരിക്കും. ദിവസവും രാവിലെ 10ന് ക്ലാസുകൾ ആരംഭിക്കും. ഏഴു മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കാണ് പ്രവേശനം. 1,000 രൂപ രജിസ്ട്രേഷൻ ഫീസ്. പരമാവധി 100 വിദ്യാർഥികൾക്ക് പ്രവേശനം നൽകും. വൈലോപ്പിള്ളി സംസ്കൃതി ഭവൻ ഓഫീസിൽ നിന്ന് നേരിട്ടും ഓൺലൈനായും അപേക്ഷ ഫോം ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 0471-2311842, 8289943307,

വെബ്‌സൈറ്റ്: directormpcc@gmail.com.

Ad 4