പാലക്കാട് വീണ്ടും പുലിയിറങ്ങി; വളർത്തുനായയെ ആക്രമിച്ചു

Share

പാലക്കാട് അകത്തേത്തറയിൽ വീണ്ടും പുലിയിറങ്ങി. മേലേ ചെറാട് ഭാഗത്താണ് പുലിയെത്തിയത്. ഇവിടെ തെക്കേപരിയാരത്ത് രാധാകൃഷ്ണൻ എന്നയാളുടെ വളർത്തുനായയെ പുലി ആക്രമിച്ചു. പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്

കഴിഞ്ഞാഴ്ച പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ ഉമ്മിനി ഉൾപ്പെടുന്ന പഞ്ചായത്താണ് അകത്തേത്തറ. പുലിക്കുഞ്ഞുങ്ങളെ വെച്ച് തള്ളപ്പുലിയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു.

ഇതേ പുലി തന്നെയാണ് ഇന്നലെ ആക്രമണം നടത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. വളർത്തുമൃഗങ്ങളെ വരെ ആക്രമിക്കുന്നതിനാൽ പ്രദേശവാസികൾ വലിയ ഭീതിയിലാണ് കഴിയുന്നത്.