സംരംഭങ്ങളുടെ മുഖഛായ മാറ്റാൻ ‘സൈഡ്’ സംരംഭകത്വ ബോധവത്കരണ പരിപാടി

Share

തൃശൂർ: വ്യവസായ വാണിജ്യ വകുപ്പിൻ്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് സീറോ ഡിഫെക്ട് സീറോ എഫക്ട് എന്ന സ്കീമിൽ ഏകദിന സംരംഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. എംഎസ്എംഇകളുടെ ഉല്പാദന ക്ഷമത വർദ്ധിപ്പിക്കുക, ഗുണനിലവാരം മെച്ചപ്പെടുത്തുക, പരിസ്ഥിതിക്ക് ദോഷകരമായ ആഘാതം നിയന്ത്രിക്കുക എന്നിവ ആഗ്രഹിക്കുന്ന സംരംഭകർക്കായാണ് ഏകദിന സംരംഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്.

പരിശീലനത്തിന്റെ ഭാഗമായി സൈഡ് സർട്ടിഫിക്കേഷൻ സ്കീം, രജിസ്ട്രേഷൻ, നടപടിക്രമം, ആനുകൂല്യങ്ങൾ, സബ്സിഡി, സൈഡ് – ന്റെ വിവിധ പാരാമീറ്ററുകളെക്കുറിച്ചുള്ള അവബോധം, ഗോൾഡ് സർട്ടിഫിക്കേഷൻ ലഭിച്ച എംഎസ്എംഇ യൂണിറ്റിന്റെ അനുഭവം പങ്കിടൽ തുടങ്ങിയ സെഷനുകളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

എംഎസ്എംഇ ഡെവലപ്മെന്റ് ആൻഡ് ഫെസിലിറ്റേഷൻ ഓഫീസ്, തൃശ്ശൂരിന്റെ സഹകരണത്തോടെ അങ്കമാലി എന്റർപ്രൈസ് ഡെവലപ്മെന്റ് സെന്റർ, ഇൻകെൽ ടവറിൽ വെച്ച് 2023 ഓഗസ്റ്റ് 23നാണ് പരിശീലനം സംഘടിപ്പിക്കുന്നത്. താല്പര്യമുള്ള മാനുഫാക്ച്ചറിങ് യൂണിറ്റുകൾക്ക് കെഐഇഡി-ൻറെ വെബ്സൈറ്റായ www.kied.Info ൽ ഓൺലൈനായി ഓഗസ്റ്റ് 19 ന് മുൻപ് അപേക്ഷ സമർപ്പിക്കണം. തിരെഞ്ഞെടുത്ത 50 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക് – 0484-2550322, 2532890, 9605542061.