പൊതുജനങ്ങൾക്ക് കൂട്ടായി സർക്കാർ ഡെയ്‌ലി സേവ സെന്റർ

Share

നാളിതുവരെയും സർക്കാറിന്റെയും സർക്കാർ ഇതര സ്ഥാപനങ്ങളുടെയും സേവനകളും പ്രധാന അറിയിപ്പുകളും നൽകി സാധാരണക്കാർക്കൊപ്പം നിന്ന സർക്കാർ ഡെയ്‌ലി പുതിയ ഒരു ചുവടുവെയ്പ്പിലേക്ക്. പൊതുജനങ്ങൾക്ക് കൂട്ടായി നിങ്ങളുടെ നാട്ടിൽ സർക്കാർ ഡെയ്‌ലി സേവ സെന്റർ ആരംഭിക്കാൻ പോകുന്നു. നിങ്ങൾക്ക് പൊതുസമൂഹത്തെയും സർക്കാരിനെയും അറിയിക്കേണ്ട കാര്യങ്ങൾ അറിയിക്കുന്നതിനും, സംരംഭങ്ങൾ ആരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനും വിവിധ തരം വായ്പകൾ, പ്രോജ്ട് റിപ്പോർട്ട്, മാർക്കറ്റ് റിസർച്ച്, ഓൺലൈൻ ബ്രാൻഡ് പ്രൊമോഷൻസ്, ഇന്ത്യയിലെയും വിദേശത്തെയും തൊഴിൽ അറിയിപ്പുകൾ, ഉപരിപഠന മാർഗനിർദേശങ്ങൾ, സാമ്പത്തിക ഉപദേശങ്ങൾ, കാർഷിക അനുബന്ധ സേവനങ്ങൾ, ഗൃഹ നിർമാണം, ഹോം കെയർ സർവീസ്, വനിതാ കൂട്ടായ്മയിൽ സ്വയം സഹായക വായ്പ്പകളും സംരംഭകത്വ വായ്പ്പകളും തുടങ്ങി പൊതുജനങ്ങൾ ആവശ്യപ്പെടുന്ന സേവനങ്ങൾ കൃത്യതയോടെ ചെയ്തു നൽകാൻ സർക്കാർ ഡെയ്‌ലി സേവ സെന്റർ നിങ്ങളുടെ വിരൽത്തുമ്പിൽ ഉണ്ട്.

നിങ്ങൾ ആവശ്യപ്പെടുന്ന സേവനങ്ങൾ നൽകുന്നതിന് ഒരു ഉറ്റ സുഹൃത്തായി നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട്. നിങ്ങൾക്ക് ഈ സമൂഹത്തോട് പറയാനുള്ളത് പറയുന്നതിനും അധികൃതർ കാണാതെ പോകുന്നവ ചൂണ്ടികാണിക്കുന്നതിനും തിരുത്തേണ്ടവയെ തിരുത്തുന്നതിനും ഒരു വേദിയാണ് ഞങ്ങൾ ഇവിടെ ഒരുക്കുന്നത്. സർക്കാർ ജനങ്ങൾക്കായി ധാരാളം പദ്ധതികൾ കൊണ്ടുവരുന്നുണ്ട്. എന്നാൽ അതിൽ ബഹുഭൂരിഭാഗവും അർഹതപ്പെട്ടവർക്ക് എത്തുന്നില്ല എന്ന യാഥാർഥ്യം ഉൾകൊണ്ട് കൃത്യമായ സമയങ്ങളിൽ ഈ പദ്ധതികളെകുറിച്ച് ഞങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നു. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ, നിലവിൽ പ്രവർത്തിക്കുന്ന സംരംഭങ്ങൾ എങ്ങനെ വിജയിപ്പിക്കാം എന്നതിന്റെ ആധുനിക വിപണന ആശയംതുടങ്ങിയവ നിങ്ങളുടെ അറിവിലേക്കായി ഞങ്ങൾ നിരന്തരം നൽകുന്നു. സർക്കാരിന്റെ പിൻവാതിൽ നിയമങ്ങളെ തടയിടുവാൻ ആരും അറിയാതെ പോകുന്ന സർക്കാർ ജോലി ഒഴിവുകൾ കൃത്യമായി ഉദ്യോഗാർത്ഥികളെ അറിയിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. പുതിയ ബിസിനസ് ആശയങ്ങളുമായി മുന്നോട്ട് വരുന്ന യുവ സംരംഭകർക്ക് പലപ്പോഴും അവ വിജയിപ്പിക്കാൻ കഴിയാതെ വരുന്നു. കൃത്യമായ മാർക്കറ്റിങ് തന്ത്രങ്ങളിലൂടെയും വീക്ഷണത്തിലൂടെയും പുത്തൻ ആശയങ്ങളെ വിജയിപ്പിക്കുന്നതിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ ഡെയ്‌ലി പ്രധാനം ചെയ്യുന്നു. തുടർന്നും ഈ സേവങ്ങൾ എല്ലാം തന്നെ നിങ്ങൾക്കായി ഞങ്ങൾ ചെയ്യും എന്ന് ഉറപ്പ് നൽകുന്നു.

നിങ്ങളുടെ നാട്ടിൽ Sarkardaily Seva Centre (സർക്കാർ ഡെയ്‌ലി സേവ സെന്റർ) ആരംഭിക്കുവാൻ താൽപര്യമുള്ളവർക്ക് ഞങ്ങളുമായി നേരിട്ട് ബന്ധപ്പെടാം. ജനങ്ങൾക്കായി എന്നും സർക്കാർ ഡെയ്‌ലി ഒപ്പമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: 7907568930

സർക്കാർ ഡെയ്‌ലി ഔദ്യോഗിക വെബ്സൈറ്റ്: https://sarkardaily.com/

സോഷ്യൽ മീഡിയ സുഹൃത്ത് (ഫേസ്ബുക്) : https://www.facebook.com/sarkardailynews?mibextid=ZbWKwL