രാജ്യത്ത് കൗമാരക്കാർക്കുള്ള കൊവിഡ് വാക്‌സിനേഷൻ രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും | COVID VACCINATION FOR TEENAGER

Share

രാജ്യത്ത് 15-18 വയസ്സുകാർക്കുള്ള കൊവിഡ് വാക്‌സിനേഷൻ രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. നേരത്തെ കുടുംബാംഗങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള അതേ ഫോൺ നമ്പറുപയോഗിച്ച് തന്നെ ഇവർക്കും രജിസ്റ്റർ ചെയ്യാം. തിരിച്ചറിയൽ രേഖയായി ആധാറോ സ്‌കൂൾ തിരിച്ചറിയൽ കാർഡോ നൽകാം

തിങ്കളാഴ്ച മുതലാണ് ഇവർക്കുള്ള വാക്‌സിനേഷൻ ആരംഭിക്കുക. ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്നതിനൊപ്പം സ്‌പോട്ട് രജിസ്‌ട്രേഷനും നടത്താം. കൗമാരക്കാർക്കായി അഞ്ച് ലക്ഷം ഡോസ് വാക്‌സിൻ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇന്നും നാളെയുമായി പ്രത്യേക ഊർജിത വാക്‌സിനേഷൻ യജ്ഞവും ആരംഭിക്കും

ആദ്യ ഡോസ് എടുക്കാൻ ബാക്കിയുള്ളവരും രണ്ടാം ഡോസ് മുടങ്ങിയവരും വാക്‌സിനെടുത്ത് തീർക്കാനാണ് നിർദേശം. തിങ്കളാഴ്ച മുതൽ കുട്ടികൾക്കായിരിക്കും വാക്‌സിന് മുൻഗണന.

Leave a Reply

Your email address will not be published. Required fields are marked *