ക്രിസ്മസ് ആഘോഷം തടയാനെത്തിയ ബജ്‌റംഗ് ദൾ പ്രവർത്തകരെ ആട്ടിപ്പായിച്ച് സ്ത്രീകൾ

Share

കർണാടകയിലെ തുംകൂറിൽ ക്രിസ്മസ് ആഘോഷം തടയാനെത്തിയ ബജ്‌റംഗ് ദൾ പ്രവർത്തകരെ വീട്ടിൽ നിന്നും ഇറക്കിവിട്ട് ദളിത് സ്ത്രീകൾ. ബിലിദേവാലയ ഗ്രാമത്തിലാണ് സംഭവം.

വെള്ളിയാഴ്ച ഒരു വീട്ടിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടി അലങ്കോലമാക്കാനാണ് ബജ്‌റംഗ് ദൾ പ്രവർത്തകരെത്തിയത്. എന്നാൽ സ്ത്രീകൾ ചേർന്ന് ഇവരെ നേരിട്ടതോടെ ഒന്നും പറയാനാകാതെ സംഘ്പരിവാർ പ്രവർത്തകർ തിരികെ പോകുകയായിരുന്നു

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് വിവരം പുറത്തറിയുന്നത്. വീട്ടിലെ ആഘോഷം തടയാൻ നിങ്ങളാരാണ് എന്ന ചോദ്യമുയർത്തിയാണ് സ്ത്രീകൾ ബജ്‌റംഗ് ദളുകാരെ തടയുന്നത്.

ഹിന്ദു കുടുംബം എന്തിനാണ് ക്രിസ്മസ് ആഘോഷിക്കുന്നതെന്ന് ഇവർ ചോദിക്കുമ്പോൾ ഞങ്ങൾ ക്രിസ്തുമത വിശ്വാസികളാണെന്നും ദളിത് സ്ത്രീകൾ മറുപടി പറയുന്നു. തങ്ങൾക്ക് ഏത് വിശ്വാസം സ്വീകരിക്കാനും ആരോട് പ്രാർഥിക്കാനും അവകാശമുണ്ടെന്നും സ്ത്രീകൾ പറയുന്നുണ്ട്.
 

Tumakuru. Women fight off Hindutva vigilantes who disrupted Christmas celebrations in Kunigal. The mob is asking the women why they are not wearing sindhoor like Hindus and why they are celebrating Christmas. Women respond saying they are Christian believers and wish to celebrate pic.twitter.com/Q9dR9muMaA— Prajwal (@prajwalmanipal) December 30, 2021

Leave a Reply

Your email address will not be published. Required fields are marked *