ഔദ്യോഗിക സന്ദർശനത്തിനായി ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു ലക്ഷദ്വീപിൽ | VICE PRESIDENT OF INDIA

Share

ഔദ്യോഗിക സന്ദർശനത്തിനായി ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു ഇന്ന് ലക്ഷദ്വീപിൽ എത്തി. അഗത്തി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ പ്രഫുൽ പട്ടേൽ  ഔദ്യോഗികമായി സ്വീകരിച്ചു.

അഡ്വൈസർ അൻബരസു ഉൾപ്പെടുന്ന ഉന്നത ഉദ്യോഗസ്ഥരും സ്വീകരണത്തിൽ അനുഗമിച്ചു. തുടർന്ന് ഉപരാഷ്ട്രപതിക്ക് ഇന്ത്യ റിസേർവ് ബറ്റാലിയൻ   ഗാർഡ് ഓഫ് ഓണർ നൽകി.  ഇന്ന്  ബംഗാരം ദ്വീപിലും  നാളെ കടമത്ത് ദ്വിപിലുമായി  വിവിധ ഔദ്യോഗിക പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.

WhatsApp Image 2021 12 31 at 6.28.06 PM

പ്രധാനമായും ലക്ഷദ്വിപിൻ്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ  ചുവടുവയ്പ്പുകളായി  കടമത്ത് ദ്വീപിലും, ആന്ത്രോത്ത് ദ്വീപിലുമായി ആരംഭിക്കുന്ന ഗവൺമെൻ്റ് ആർട്സ് ആൻ്റ് സൈയൻസ് കോളെജുകളുടെ ഉദ്ഘാടന കർമ്മം ശ്രീ എം  വെങ്കയ്യ നായിഡു നാളെ  കടമത്ത് ദ്വീപിൽ വച്ച്  നിർവ്വഹിക്കും. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ  ശ്രീ   പ്രഫൂൽ പട്ടേലും  അദ്ദേഹത്തെ അനുഗമിക്കും.

Leave a Reply

Your email address will not be published. Required fields are marked *