ലഹരി വസ്തുക്കള്‍ക്ക് ‘നോ എന്‍ട്രി’! കാവലായി എക്‌സൈസ് വകുപ്പ്

Share

സംസ്ഥാന സ്‌കൂള്‍ കലോത്സവവേദികളിലും പരിസരങ്ങളിലും ലഹരിവസ്തുക്കള്‍ക്ക് ‘നോ എന്‍ട്രി’; നിരീക്ഷണം ശക്തമാക്കി എക്‌സൈസ് വകുപ്പ്. ലഹരിയുടെ ഉപയോഗത്തിനും വില്പ്പനയ്ക്കും ഏര്‍പ്പെടുത്തിയ കര്‍ശന നിരോധനം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ സുശക്തസംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

മഫ്തിയില്‍ ഉള്‍പ്പടെ പ്രത്യേകപരിശീലനം ലഭിച്ചവര്‍ സദാജാഗ്രതയിലാണ്. പ്രധാന വേദിയെ ആശ്രാമം മൈതാനിയില്‍ സജ്ജീകരിച്ചിട്ടുള്ള പവലിയനില്‍ വിമുക്തി മിഷന്റെ ഭാഗമായി പ്രത്യേക ബോധവത്ക്കരണ പരിപാടിയുമുണ്ട്. ലഹരിവിരുദ്ധ സന്ദേശങ്ങളും എക്‌സൈസ് വകുപ്പിന്റെ വിവിധ പദ്ധതികളും വിശകലനം ചെയ്യുന്ന പ്രസിദ്ധീകരണങ്ങളും സൗജന്യമായി ലഭിക്കും. വനിത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സംഘം 24 മണിക്കൂറും ഇവിടെയുണ്ടാകുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി എ പ്രദീപിന്റെ നേതൃത്വത്തിലാണ് സേനയുടെ പ്രവര്‍ത്തനം.