വികസന വഴിയിൽ നേമം : മന്ത്രി വി ശിവൻകുട്ടി വിദ്യാഭ്യാസ മേഖലയെയും നേമം മണ്ഡലത്തെയും ഒരുപോലെ മികവുറ്റതാക്കുന്നു

Share

തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിലെ എം ൽ എ യും സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസ തൊഴിൽ മന്ത്രിയായും നിരവധി വികസന പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങൾ വരെ ഉറ്റുനോക്കുന്ന തരത്തിൽ നേമം മണ്ഡലത്തെ വികസനത്തിന്റെ പാതയിലെത്തിക്കാൻ മന്ത്രി വി ശിവൻകുട്ടിക്ക് സാധിച്ചു.

നേമം മണ്ഡലത്തിലെ ആരോഗ്യമേഖല വികസനത്തിന് 52.30 കോടി രൂപയുടെ പ്രവർത്തങ്ങൾ നടന്നു. നേമം താലൂക്ക് ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഐ പി ബ്ലോക്കിന്റെ നിർമാണത്തിന് 22 കോടി രൂപയും ഒ പി ബ്ലോക്കിന് 8 കോടി രൂപയും, ആറ്റുകാൽ അർബൻ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സ്ഥാപിക്കുന്നതിന് 2 കോടി രൂപയുടെയും പ്രവർത്തനങ്ങൾ നടന്നു. കൂടാതെ തിരുവല്ലം പ്രൈമറി ഹെൽത്ത് സെന്ററിനെ ഫാമിലി ഹെൽത്ത് സെന്റർ ആയി ഉയർത്തുകയും ചെയ്തു. ആയുർവേദ കോളേജിൽ പഠിക്കുന്ന വിദ്യാര്ഥിനികൾക്കായി പുതിയ ഹോസ്റ്റൽ നിർമാണവും ഹോമിയോ കോളേജിൽ പേഷ്യന്റ് ഫെസിലിറ്റേഷൻ സെന്റർ നിർമിക്കുകയും അതിനോടനുബന്ധിച്ച് ഫാർമസി കോളേജിലെ പുതിയ മന്ദിരം പ്രവർത്തനക്ഷമമാക്കുകയും ചെയ്‌ത് നേമം മണ്ഡലത്തിലെ ആരോഗ്യ മേഖലയിലെ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമായി പൂർത്തിയാകുന്നു.

53.94 കോടി രൂപ ചിലവാക്കി തിരുവനന്തപുരം ജില്ലയിൽ തന്നെ യാത്രയോഗ്യമായ തരത്തിൽ 6 പുതിയ പാലങ്ങളാണ് നിർമിച്ചിട്ടുള്ളത്. മധുപാലം, കല്ലടി പാലം, പള്ളത്തുകടവ് പാലം, വടുവത്ത് പാലം , പേനത്തുറയിൽ പാലം,മുടവൻമുഗൾ പാലം, പനത്തുറയിൽ ദേശീയ ജലപാതയുടെ ഭാഗമായി ലിഫ്റ്റ് ബ്രിഡ്‌ജ്‌ എന്നിവയാണത്. കൂടാതെ സഞ്ചാരികളെ ആകർഷിക്കുന്നതിനായി 40 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച നാഷണൽ ഹൗസിംഗ് മ്യൂസിയം പ്രവർത്തിക്കുന്നു. കൂടാതെ കോടികൾ ചിലവാക്കി നേമം മണ്ഡലത്തിലെ റോഡുകളെല്ലാം യാത്രയോഗ്യമാക്കി മാറ്റുകയും സ്‌റ്റേഡിയം, സർക്കാർ ഓഫീസുകൾ, ടുറിസം മേഖലകൾ തുടങ്ങിയവ നല്ലരീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു.

വികസനത്തിന്റെ പാതയിൽ മുന്നേറുന്ന നേമം മണ്ഡലത്തിലെ എല്ലാ പ്രവർത്തനങ്ങളും മന്ത്രി വി ശിവൻകുട്ടി നേരിട്ട് ഇടപെടുകയും ജനഹൃദയങ്ങൾ കീഴടക്കി മുന്നേറുകയും ചെയ്യുന്നു