എറണാകുളം ജില്ലയിൽ ഉദ്‌ഘാടനം ചെയ്‌ത പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിൽ കൂടുതൽ സൗകര്യങ്ങൾ ക്രമീകരിക്കും : മന്ത്രി പി. രാജീവ്‌

Share

എറണാകുളം ജില്ലയിൽ പാതാളം റെഗുലേറ്റർ കം ബ്രിഡ്ജ് മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്തു. അതുമായി ബന്ധപ്പെട്ട് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ പ്രദേശത്തിന്റെ ദീർഘകാലത്തെ ആവശ്യമാണ് പൂർത്തീകരിക്കപ്പെട്ടത്. മികച്ച രീതിയിലുള്ള ക്രമീകരണങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിട്ടുള്ളത്. പാലത്തിന്റെ പെയിന്റിങ്ങ് ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങൾക്ക് 25 ലക്ഷം രൂപ അനുവദിക്കും. ഇരിപ്പിടങ്ങളും മറ്റും ക്രമീകരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്, അതും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.

Ad 4

പദ്ധതിയുടെ ഭാഗമായി വഴിവിളക്കുകൾ പാലത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ഈ വിളക്കുകൾ തെളിക്കുന്നതിനും ഷട്ടർ ഓപ്പറേറ്റ് ചെയ്യുന്നതിനും ഏറെ ഉപകാരപ്പെടുന്നതാണ് വൈദ്യുതീകരണം പദ്ധതി.