കുടുംബശ്രീയുടെ നേതൃത്വത്തിൽ തൊഴിൽമേള; 50കമ്പനികളിലായി 1200ലധികം തൊഴിലവസരങ്ങൾ.

Share

തിരുവനന്തപുരം : കുടുംബശ്രീയുടെ നേതൃത്വത്തിൽ 14-01-23 ശനിയാഴ്ച പട്ടം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് വിപുലമായ തൊഴിൽമേള സംഘടിപ്പിക്കുന്നു.വിവിധ മേഖലകളിൽ നിന്നും 50 പ്രൊഫഷണൽ കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ 1200-ൽ അധികം തൊഴിൽ അവസരങ്ങളാണ് ഉള്ളത്. പ്ലസ് ടു മുതൽ ഡിഗ്രി, ബി-ടെക്,ഐ ടി ഐ ഡിപ്ലോമ,ജനറൽ നഴ്സിംഗ്, തുടങ്ങി വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് തൊഴിൽമേളയിൽ പങ്കെടുക്കാം.

ഉദ്യോഗാർത്ഥികൾക്ക് സ്പോട്ട് രെജിസ്ട്രേഷൻ വഴി തൊഴിൽ മേളയിൽ പങ്കെടുക്കാവുന്നതാണ്. ശനിയാഴ്ച രാവിലെ കൃത്യം 9 മണി മുതൽ രെജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും.12 മണിവരെ രെജിസ്ട്രേഷന് അവസരം ഉണ്ടായിരിക്കും.