ഗസ്റ്റ് ലക്ചറർ നിയമനം: അഭിമുഖം മെയ് 27, 28, 29 തീയതികളിൽ

Share

മലയൻകീഴ് സർക്കാർ ആർട്സ് ആൻ്റ് സയൻസ് കോളജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ്‌ ലക്ചററുടെ ഒഴിവിൽ താൽകാലിക നിയമനം. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കൊല്ലം മേഖലാ ഓഫിസിൽ ഗസ്‌റ്റ് ലക്ചററുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ രജിസ്റ്റർ നമ്പർ, യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം കൃത്യസമയത്ത് ഹാജരാകണം.

മെയ് 27 രാവിലെ 10 ന് മാത്തമാറ്റിക്സ്, 28 രാവിലെ 10 ന് കോമേഴ്സ്, 28 ഉച്ചതിരിഞ്ഞ് രണ്ടിന് സ്‌റ്റാറ്റിസ്റ്റിക്സ്, 29 രാവിലെ 10 ന് മലയാളം, അന്നു തന്നെ ഉച്ചതിരിഞ്ഞ് രണ്ടിന് ഫിസിക്സ്, 30 രാവിലെ 10 ന് ഹിന്ദി, 31 രാവിലെ 10 ന് ജേർണലിസം എന്നിങ്ങനെയാണ് അഭിമുഖം ക്രമീകരിച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് – 0471-2282020.