ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരങ്ങളെക്കുറിച്ച് അറിയാം

Share

ഹിന്ദി ട്രാന്‍സലേറ്റര്‍ തസ്‌തികയിൽ സ്ഥിര നിയമനം

എറണാകുളം: കേന്ദ്ര അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹിന്ദി ട്രാന്‍സ്‌ലേറ്ററിന്റെ ഒരു സ്ഥിരം ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകന്റെ പ്രായപരിധി 35 വയസാണ് (ഇളവുകള്‍ അനുവദനീയം). ബിരുദ തലത്തില്‍ ഹിന്ദി ഒരു വിഷയമായി പഠിച്ച് ഇംഗ്ലീഷില്‍ ഉള്ള ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ബിരുദ തലത്തില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദിയിലുള്ള ബിരുദാനന്തര ബിരുദം, ഏതെങ്കിലും ഒരു സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനത്തില്‍ ഹിന്ദി- ഇംഗ്ലീഷ് ട്രാന്‍സ്‌ലേഷനില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം, പി ജി ഡിപ്ലോമ ഇന്‍ ട്രാന്‍സ്ലേഷന്‍, മലയാള ഭാഷാ പരിജ്ഞാനം എന്നിവയാണ് യോഗ്യത. താല്പര്യമുള്ളവർ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 16നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ എന്‍ ഓ സി ഹാജരാക്കണം.

കൂടുതൽ വിവരങ്ങൾക്ക് : 0484 2312944.

സെൻട്രൽ പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ ട്രേഡ് ഇൻസ്ട്രക്ടർ

തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ട്രേഡ് ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ) തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. ഇതിലേക്കായുള്ള അഭിമുഖം ഓഗസ്റ്റ് 9 ന് രാവിലെ 10 ന് കോളജിൽ നടക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾ www.cpt.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഇംഗ്ലീഷ് ഗസ്റ്റ് ഫാക്കൽറ്റി ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ആർ പരമേശ്വരൻ പിള്ള മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇംഗ്ലീഷ് വകുപ്പിൽ ഒരു ഗസ്റ്റ് ഫാക്കൽറ്റി ഒഴിവുണ്ട്. 7ന് രാവിലെ 10.30ന് കോളജിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാൻ എം. എ. ഇംഗ്ലീഷ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് : 9447244120, 7012443673.