വനിതാ ശിശു വികസന വകുപ്പിൽ കോ-ഓഡിനേറ്റർ, ബ്ലോക്ക്‌ കോ-ഓഡിനേറ്റർ തസ്തികകളിൽ ഇപ്പോൾ അപേക്ഷിക്കാം

Share

എറണാകുളം: വനിതാ ശിശു വികസന വകുപ്പിന്റെ പോഷൻ അഭിയാൻ പദ്ധതിയിലെ ജില്ലയിൽ ഒഴിവുള്ള, ജില്ലാ കോ -ഓഡിനേറ്റർ, ബ്ലോക്ക്‌ കോ-ഓഡിനേറ്റർ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

കമ്പ്യൂട്ടർ സയൻസ് / ഐ.ടി.എന്നീ വിഷയത്തിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം/ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം, സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ സപ്പോർട്ട് സാങ്കേതികവിദ്യ എന്നിവയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് ജില്ലാ കോ-ഓഡിനേറ്റർ തസ്തികയിൽ അപേക്ഷിക്കാം.
ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ സപ്പോർട്ട് സാങ്കേതിക വിദ്യ എന്നിവയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം എന്നിവ ഉള്ളവർക്ക് ബ്ലോക്ക് കോ-ഓഡിനേറ്റർ തസ്തികയിലും അപേക്ഷിക്കാം. അപേക്ഷകർക്കുള്ള പ്രായപരിധി 20നും 35നും ഇടയിലാണ്.

അപേക്ഷകർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനനത്തീയതി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം പ്രോഗ്രാം ഓഫീസർ, ഐ.സി.ഡി.എസ്. സെൽ, മൂന്നാം നില, സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം 682030 എന്ന വിലാസത്തിൽ ജനുവരി 10ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം.