നിയുക്തി മെഗാ തൊഴില്‍മേള: ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 26ന് മുൻപ് അപേക്ഷ സമർപ്പിക്കണം

Share

തളിപ്പറമ്പ് മണ്ഡലം ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ഡിസംബര്‍ 27ന് നിയുക്തി മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു.

ഐടി, എഞ്ചിനീയറിംഗ്, ഓട്ടോ മൊബൈല്‍, മാനേജ്‌മെന്റ്, ധനകാര്യം, ആരോഗ്യം, മറ്റ് സേവന മേഖലകളില്‍ നിന്ന് 2000 ലേറെ ഒഴിവുകളുമായി നാല്‍പതിലേറെ പ്രമുഖ തൊഴില്‍ സ്ഥാപനങ്ങള്‍ മേളയിൽ പങ്കെടുക്കും. എസ് എസ് എല്‍ സി മുതല്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.

ഉദ്യോഗാര്‍ഥികള്‍ https://forms.gle/dc399rKmQyXJ89a36 എന്ന ലിങ്ക് മുഖേന ഡിസംബര്‍ 26ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക് : 0497 2707610, 6282942066