2022- ലെ യുജിസി ഫെലോഷിപ്പ്, റിസർച്ച് ഗ്രാന്റ് സ്കീമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

Share

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC) 2022-ലെ ഒന്നിലധികം ഫെലോഷിപ്പ്/ഗവേഷണ ഗ്രാന്റ് സ്കീമുകൾക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. വിവിധ സ്കീമുകളിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2022 ഒക്ടോബർ 10 ആണ്.

ഡോ.എസ്.രാധാകൃഷ്ണൻ യുജിസി പോസ്റ്റ്-ഡോക്ടറൽ ഫെലോഷിപ്പ്

സയൻസസ്, എൻജിനിയറിങ് ആൻഡ് ടെക്നോളജി, ഭാഷാവിഷയങ്ങൾ, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽസയൻസസ് തുടങ്ങിയ ഏതെങ്കിലും വിഷയത്തിൽ പിഎച്ച്.ഡി. ബിരുദമുള്ള, തൊഴിൽരഹിതർക്ക് പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിന് അവസരം നൽകുന്നു. ജനറൽ വിഭാഗത്തിന് പി.ജി. തലത്തിൽ 55 ശതമാനം മാർക്കും സംവരണവിഭാഗക്കാർക്ക് 50 ശതമാനം മാർക്കും ഉണ്ടായിരിക്കണം. ഫെല്ലോഷിപ്പ് പ്രതിമാസം 50,000 രൂപ.

ഡോ. ഡി.എസ്.കോത്താരി റിസർച്ച് ഗ്രാന്റ്

പുതുതായി അസിസ്റ്റൻറ്‌ പ്രൊഫസർ തസ്തികയിൽ റെഗുലർ നിയമനം ലഭിച്ച് രണ്ടുവർഷത്തിനകമാണ് ഗ്രാന്റിന് അപേക്ഷിക്കേണ്ടത്. സ്വന്തംപേരിൽ അന്താരാഷ്ട്ര അംഗീകാരമുള്ള ജേണലുകളിൽ അഞ്ച് ഗവേഷണ പേപ്പറുകൾ ഉണ്ടായിരിക്കണം. ഡോ. ഡി.എസ്.കോത്താരി റിസർച്ച് ഗ്രാന്റ് 10 ലക്ഷം രൂപയാണ്. ഈ തുക മൈനർ ഉപകരണങ്ങൾ വാങ്ങുന്നതിനും , ഉപഭോഗവസ്തുക്കൾ, ആകസ്മികതകൾ, ഫീൽഡ് വർക്ക്, യാത്ര തുടങ്ങിയക്കും വിനിയോഗിക്കാവുന്നതാണ്.

സാവിത്രിഭായ് ജ്യോതിറാവു ഫൂലെ അവിവാഹിതരായ പെൺകുട്ടികൾക്കുള്ള ഫെലോഷിപ്പ് (SJSGC)

സാവിത്രിഭായ് ജ്യോതിറാവു ഫൂലെ ഫെലോഷിപ്പിന്റെ കാലാവധി അഞ്ച് വർഷമാണ്. ഏപ്രിൽ 1 മുതൽ അല്ലെങ്കിൽ യൂണിവേഴ്സിറ്റി/കോളേജ്/ഇൻസ്റ്റിറ്റ്യൂട്ടിൽ ഫെലോഷിപ്പിന് കീഴിൽ ചേരുന്ന യഥാർത്ഥ തീയതി മുതൽ പിഎച്ച്.ഡി സമർപ്പിക്കുന്ന തീയതി വരെ ഫെലോഷിപ്പ് ലഭിക്കും. ഫെലോഷിപ്പ് ആദ്യ രണ്ട് വർഷത്തേക്ക് പ്രതിമാസം 31,000 രൂപയും ശേഷിക്കുന്ന കാലാവധിക്കായി പ്രതിമാസം 35,000 രൂപയുമാണ് ലഭിക്കുക.

കൂടുതൽ വിവരങ്ങൾക്ക് : frg.ugc.ac.in

അപേക്ഷകൾക്കുള്ള അവസാന തീയതി: ഒക്ടോബർ 10