സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം

Share

സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജുക്കേഷന്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ തിരുവനന്തപുരം, ആലുവ (എറണാകുളം) കേന്ദ്രങ്ങളില്‍ സെപ്റ്റംബര്‍ 25ന് ആരംഭിക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന കോഴ്‌സുകൾ (പ്രിലിംസ്‌ , മെയിന്‍സ്) സെപ്റ്റംബർ ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. സെപ്റ്റംബര്‍ 20ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് പ്രവേശന പരീക്ഷ നടക്കുക. ഇതിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യം www.kscsa.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. രജിസ്‌ട്രേഷന്‍ ഫീസ് 200 രൂപ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തിരുവനന്തപുരം – 8281098863, ആലുവ – 8281098873.