ഫിസിയോതെറാപ്പിസ്റ്റ് നിയമനത്തിന് അപേക്ഷിക്കാം : അവസരം തിരുവനന്തപുരം ആർ സി സി യിലും ആയുർവേദ കോളേജിലും

Share

ആർ.സി.സിയിൽ ഫിസിയോതെറാപ്പിസ്റ്റ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നതിന് ഇപ്പോൾ ആപേക്ഷിക്കാം. അപേക്ഷകർക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ മാർച്ച് 19ന് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in.

Ad 2

ഫിസിയോതെറാപ്പിസ്റ്റ് നിയമനം

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിലെ പഞ്ചകർമ വിഭാഗത്തിൽ ഓണറേറിയം അടിസ്ഥാനത്തിൽ താൽക്കാലികമായി ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നു. ഇതിനായി മാർച്ച് 14ന് രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ഫിസിയോതെറാപ്പിയിലുള്ള ബിരുദം അല്ലെങ്കിൽ പ്രീഡിഗ്രിയോ തത്തുല്യമായ പരീക്ഷയോ പാസും സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുള്ള സ്ഥാപനത്തിൽ നിന്നും ഫിസിയോതെറാപ്പിയിലുള്ള ഡിപ്ലോമയും അല്ലെങ്കിൽ ആംഡ് ഫോഴ്സിൽ അസിസ്റ്റന്റ് ക്ലാസ് II വിഭാഗത്തിൽ ഫിസിയോതെറാപ്പിസ്റ്റ് പരിശീലനം ലഭിച്ചവരോ ആയിരിക്കണം.

അപേക്ഷകന്റെ പ്രായപരിധി 18നും -36നും ഇടയിൽ ആയിരിക്കണം. എസ്.സി/എസ്.ടി മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവിന് അർഹതയുണ്ട്. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡാറ്റയും സഹിതം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.