കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ പഠിക്കാം ജോലി നേടാം: മൈനോറിറ്റി സ്കോളർഷിപ് സൗകര്യവും.

Share

ഐ ടി ഐ കഴിഞ്ഞവര്‍ക്ക് കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ പഠനവും ജോലിയും നേടാന്‍ സഹായിക്കുന്ന മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. ആറ് മാസത്തെ കോഴ്‌സില്‍ ഫിറ്റര്‍, ഷീറ്റ് മെറ്റല്‍, വെല്‍ഡര്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

ആദ്യ രണ്ട് മാസം കണ്ണൂര്‍ തോട്ടട ഗവ.പോളിടെക്‌നിക്കിലും തുടര്‍ന്നുള്ള മൂന്നു മാസം കൊച്ചിന്‍ ഷിപ്യാര്‍ഡിലുമായിരിക്കും പരിശീലനം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ ജോലി ലഭിക്കത്തക്ക രീതിയിലാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്.

എന്‍ സി വി ടിയും അസാപും കൊച്ചിന്‍ ഷിപ്യാര്‍ഡും നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. അപേക്ഷകരില്‍ നിന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പും അസാപ്പും ചേര്‍ന്ന് സംയുക്തമായി തെരഞ്ഞെടുക്കുന്ന അര്‍ഹരായ ന്യൂനപക്ഷ വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ 100 ശതമാനം സ്‌കോളര്‍ഷിപ് നേടാനും അവസരമുണ്ട്.കൂടുതല്‍ വിവരങ്ങള്‍ അസാപ് കേരള വെബ്സൈറ്റിൽ ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 8075851148, 9633015813, 7907828369