പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന: സംരംഭകർക്ക് ഓഗസ്റ്റ് 26 വരെ അപേക്ഷിക്കാം

Share

ഫിഷറീസ് വകുപ്പ് ജില്ലയില്‍ പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതി പ്രകാരം ബാക്ക്യാര്‍ഡ് ഓര്‍ണമെന്റല്‍ ഫിഷ് റിയറിങ് യൂണിറ്റ് (മൊത്തം ചെലവ് മൂന്ന് ലക്ഷം), ബയോഫ്ളോക്ക് മത്സ്യകൃഷി 160 മീറ്റര്‍ ക്യുബ് കപ്പാസിറ്റി (മൊത്തം ചെലവ് 7.5 ലക്ഷം രൂപ), റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം 160 മീറ്റര്‍ ക്യുബ് കപ്പാസിറ്റി (മൊത്തം ചെലവ് 7.5 ലക്ഷം രൂപ) എന്നീ മത്സ്യകൃഷി പദ്ധതികളിലേക്ക് എസ്.സി/എസ്.ടി വനിത ജനറല്‍ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം.
പി.എം.എം.എസ്.വൈ പദ്ധതി പ്രകാരം യൂണിറ്റുകള്‍ സ്ഥാപിച്ച് ബില്ലുകള്‍ നല്‍കുമ്പോള്‍ ജനറല്‍ വിഭാഗക്കാര്‍ക്ക് യൂണിറ്റ് കോസ്റ്റിന്റെ 40 ശതമാനവും എസ്.സി/എസ്.ടി/വനിത വിഭാഗക്കാര്‍ക്ക് യൂണിറ്റ് കോസ്റ്റിന്റെ 60 ശതമാനവും എന്ന നിരക്കില്‍ സബ്സിഡി ലഭിക്കും. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും സഹിതം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, മത്സ്യബന്ധന വകുപ്പ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മലമ്പുഴ പാലക്കാട് -678651 വിലാസത്തില്‍ ആഗസ്റ്റ് 26 ന് വൈകിട്ട് നാലിനകം തപാല്‍ മുഖേനയോ ddfpkd@mail.com ലോ അയക്കണം.

കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0491-2815245.