മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഉറപ്പ്: പിജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു | PG DOCTORS STRIKE

Share

സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ പിജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു. 16 ദിവസം നീണ്ടുനിന്ന സമരം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ച ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് അവസാനിപ്പിച്ചത്.

കൂടുതൽ ജൂനിയർ ഡോക്ടർമാരെ നിയമിക്കും, സ്‌റ്റൈപ്പൻഡിൽ അപാകതകളുണ്ടെങ്കിൽ പരിഹരിക്കും തുടങ്ങിയ ഉറപ്പുകൾ ലഭിച്ചതായി ഡോക്ടർമാർ പറയുന്നു. ജോലിഭാരം സംബന്ധിച്ച് കെഎംപിജിഎ വിശദമായ നിവേദനം സർക്കാരിന് നൽകും. റസിഡൻസി മാനുവൽ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ സമിതിയെ നിയോഗിക്കുമെന്ന് ആരോഗ്യമന്ത്രിയും ഉറപ്പ് നൽകിയിട്ടുണ്ട്.

ചർച്ചയുടെ അടിസ്ഥാനത്തിൽ നിലവിൽ നിയമിച്ച ജൂനിയർ റസിഡന്റുമാർക്ക് പുറമെ ഈവർഷം കോഴ്സ് പൂർത്തിയാക്കുന്നവരെ അടുത്ത ബാച്ച് എത്തുന്നതുവരെ തുടരാൻ നിർദേശം നൽകും. ഒന്നാംവർഷ ബാച്ച് പ്രവേശനത്തിനായി കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തും.

സ്റ്റൈപ്പെന്റ് വർധനയിലും ഉടൻ അനുകൂല നടപടി ഉണ്ടാകും തുടങ്ങിയ ഉറപ്പുലഭിച്ചതായി ഭാരവാഹികൾ പറഞ്ഞു. തുടർന്നാണ് സമരം പൂർണമായി അവസാനിപ്പിക്കാൻ അസോസിയേഷൻ തീരുമാനിച്ചത്.