രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോവിന്ദിന്റെ കേ​ര​ള സ​ന്ദ​ർ​ശ​നം: ഈ ​മാ​സം 21 മു​ത​ൽ 24 വ​രെ | PRESIDENTS KERALA VISIT

Share

തിരുവനന്തപുരം: രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഈ ​മാ​സം 21 മു​ത​ൽ 24 വ​രെ നാ​ലു ദി​വ​സം കേ​ര​ള സ​ന്ദ​ർ​ശ​നം ന​ട​ത്തും. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു രാ​ഷ്ട്ര​പ​തി എത്തുക.

21ന് ​ഉ​ച്ച​യ്ക്ക് 12.30നു ​ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന രാ​ഷ്ട്ര​പ​തി അ​വി​ടെ നി​ന്ന് ഹെ​ലി​കോ​പ്റ്റ​റി​ൽ കാ​സ​ർ​ഗോ​ഡേ​യ്ക്കു പോ​കും. കാ​സ​ർ​ഗോ​ഡ് 3.30 നു ​ന​ട​ക്കു​ന്ന കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി​രു​ദ​ദാ​ന സ​മ്മേ​ള​ന​ത്തി​ൽ രാം​നാ​ഥ് കോ​വി​ന്ദ് പങ്ക് എടുക്കും.