ദേശീയ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിൽ എംഎസ്‌സി ; അപേക്ഷ ഫെബ്രുവരി 28 വരെ

Share

ആയുഷ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള കൽപിത സർവകലാശാലയായ ‘എൻഐഎ’ 6 വിഷയങ്ങളിലെ എംഎസ്‌സി പ്രവേശനത്തിന് കടലാസിൽ തയാറാക്കിയ അപേക്ഷ ഫെബ്രുവരി 28 വരെ സ്വീകരിക്കും. National Institute of Ayurveda, Jorawar Singh Gate, Amer Road, JAIPUR 302002, ഫോൺ: 0141-2635816, dean_ids@nia.edu.in / nia-rj@nic.in

വെബ്സൈറ്റ് : www.nia.nic.in

പ്രോഗ്രാമുകൾ: എംഎസ്‌സി ആയുർവേദിക് ഡയറ്റ് & ന്യൂട്രിഷൻ, ആയുർവേദിക് മാനുസ്ക്രിപ്റ്റോളജി, ആയുർ–യോഗ പ്രിവന്റീവ് കാർഡിയോളജി, മർമ ചികിത്സയും സ്പോർട്സ് മെഡിസിനും, ആയുർവേദിക് കോസ്മറ്റോളജി, വൃക്ഷായുർവേദം (ഔഷധസസ്യങ്ങൾ സംബന്ധിച്ച പഠനം). ആകെ 12 സീറ്റ്.

ആയുർവേദ, ഹോമിയോ, യൂനാനി, നാച്യുറോപ്പതി, ഡയറ്ററ്റിക്സ്, ഫുഡ് & ന്യൂട്രിഷൻ, ഫിസിയോതെറപ്പി, സ്പോർട്സ് മെഡിസിൻ, അഗ്രികൾചർ , ഹോർട്ടികൾചർ , ഫോറസ്ട്രി ഇവയൊന്നിലെ ബിരുദം, എംബിബിഎസ്, എംഎ സംസ്കൃതം എന്നീ യോഗ്യതകളുള്ളവർക്ക് അവസരമുണ്ട്. വെബ്സൈറ്റിൽ നിന്ന് ഫോം ഡൗൺലോഡ് ചെയ്ത്, പൂരിപ്പിച്ച്, 1000 രൂപയുടെ ഡ്രാഫ്റ്റ് സഹിതം അപേക്ഷിക്കാം. പട്ടിക, ഭിന്നശേഷി, സാമ്പത്തിക പിന്നാക്ക വിഭാഗക്കാർ 500 രൂപ. 2 വർഷത്തെ ആകെ ഫീസ് 54,300 രൂപ.