ഇനി കുതിച്ചുപായാം: എടപ്പാൾ മേൽപ്പാലം ഇന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും | MUHAMMED RIAS

Share

എടപ്പാൾ മേൽപ്പാലം ഇന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

മലപ്പുറം ജില്ലയിൽ തന്നെ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായി നിർമിക്കുന്ന ആദ്യത്തെ മേൽപ്പാലമാണിത്. കിഫ്ബിയിൽ നിന്ന് 13.68 കോടി ചെലവഴിച്ചാണ് നിർമാണം.

രണ്ടുവരി ഗതാഗതത്തിന് അനുയോജ്യമായ രീതിയിൽ 259 മീറ്റർ നീളത്തിലാണ് പാലം നിർമിച്ചിരിക്കുന്നത്. എടപ്പാൾ ജംഗ്ഷനിൽ നിന്ന് കോഴിക്കോട് തൃശ്ശൂർ റോഡിന് മുകളിലൂടെയാണ് മേൽപ്പാലം ഒരുക്കിയിരിക്കുന്നത്