കീം 2024: അപേക്ഷകൾ ഏപ്രിൽ 17 വരെ ഓൺലൈനായി സമർപ്പിക്കാം

Share

NEET അപേക്ഷ നൽകിയവരും കേരളത്തിലെ മെഡിക്കൽ അഡ്മിഷൻ ആയി KEAM രജിസ്റ്റർ ചെയ്യണം.

കേരളത്തിലെ എഞ്ചിനീയറിംഗ്/ആർക്കിടെക്‌ചർ/ഫാർമസി/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ “KEAM-2024 Online Application” എന്ന ലിങ്ക് മുഖേന 2024 മാർച്ച് 27 മുതൽ ഏപ്രിൽ 17 വൈകുന്നേരം 5.00 മണിവരെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷകരുടെ എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ്, ജനനതീയതി, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ് എന്നിവ 2024 ഏപ്രിൽ 17-നകം അപേക്ഷയോടൊപ്പം ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

വിവിധ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ അപ്ലോഡ് ചെയ്യുന്നതിന് 2024 ഏപ്രിൽ 24 വൈകുന്നേരം 5:00 മണിവരെ അവസരം ഉണ്ടായിരിക്കുന്നതാണ്. അപേക്ഷയുടെ അക്നോളജ്‌മെൻ്റ് പേജിൻ്റെ പകർപ്പോ മറ്റ് അനുബന്ധ രേഖകളോ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേയ്ക്ക് അയക്കേണ്ടതില്ല. അപേക്ഷകൻ ഏതെങ്കിലും ഒരു കോഴ്സിനോ/എല്ലാ കോഴ്സുകളിലേക്കുമോ ഉള്ള പ്രവേശനത്തിന് ഒരു ഓൺലൈൻ അപേക്ഷ മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ.

കേരളത്തിലെ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നിർബന്ധമായും മേൽ പറഞ്ഞ തീയതിക്കുള്ളിൽ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ “KEAM-2024 Online Application” എന്ന ലിങ്ക് മുഖേന അപേക്ഷ സമർപ്പിക്കേണ്ടതും, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന നീറ്റ് യു.ജി 2024 പരീക്ഷ എഴുതി യോഗ്യത നേടേണ്ടതുമാണ്.

കേരളത്തിലെ ആർക്കിടെക്‌ചർ കോഴ്സിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ മേൽ പറഞ്ഞ തീയതിക്കുള്ളിൽ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ “KEAM- 2024 Online Application” എന്ന ലിങ്ക് മുഖേന അപേക്ഷ സമർപ്പിക്കേണ്ടതും കൗൺസിൽ ഓഫ് ആർക്കിടെക്‌ചർ (COA) നടത്തുന്ന NATA 2024 പരീക്ഷ എഴുതി യോഗ്യത നേടേണ്ടതുമാണ്.

KEAM 2024 : സംവരണത്തിന് ആവശ്യമായ രേഖകൾ

OBC വിഭാഗക്കാർ വില്ലേജ് ഓഫീസറിൽ നിന്നുള്ള ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്.

SC/ST വിഭാഗക്കാർ തഹസിൽദാരിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ്.

OEC വിദ്യാർത്ഥികൾ

വില്ലേജ് ഓഫീസറിൽ നിന്നുള്ള ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്.

നോൺ ക്രീമിലെയർ വിഭാഗത്തിൽ ഉൾപ്പെടാത്ത OEC അപേക്ഷകർ വില്ലേജ് ഓഫീസർ നൽകുന്ന സമുദായ സർട്ടിഫിക്കറ്റ്

വിദ്യാഭ്യാസാനുകൂല്യങ്ങൾ/ ഫീസാനുകൂല്യങ്ങൾ ലഭിക്കുന്നതിന് വില്ലേജ് ഓഫീസറിൽ നിന്നുള്ള കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് & വരുമാന സർട്ടിഫിക്കറ്റ്

EWS വിഭാഗക്കാർ വില്ലേജ് ഓഫീസറിൽ നിന്നുള്ള EWS സർട്ടിഫിക്കറ്റ്

ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ കോളേജുകളിലെ മൈനോറിറ്റി ക്വാട്ട സീറ്റുകളിലേക്ക് ന്യൂനപക്ഷ വിദ്യാർത്ഥികൾ (ക്രിസ്ത്യൻ/മുസ്ലീം) വില്ലേജ് ഓഫീസിൽ നിന്നുള്ള കമ്മ്യൂണിറ്റി/മൈനോറിറ്റി സർട്ടിഫിക്കറ്റ്

നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റുണ്ടെങ്കിൽ കമ്മ്യൂണിറ്റി/ മൈനോറിറ്റി സർട്ടിഫിക്കറ്റ് വേണ്ടതില്ല.

Ad 3