ഗ്രിഡ് ബന്ധിത സൗരോർജ്ജ നിലയങ്ങൾ പദ്ധതി : തിരുവനന്തപുരത്ത് രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു

Share
തിരുവനന്തപുരം നഗരത്തിലുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോട് കൂടി ഗ്രിഡ് ബന്ധിത സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. ഈ പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണവും സ്‌പോട്ട് രജിസ്‌ട്രേഷനും ജനുവരി 10 വരെ തിരുവനന്തപുരം ലോ കോളേജ് റോഡിലുള്ള അനെർട്ടിന്റെ ആസ്ഥാന മന്ദിരത്തിൽ നടന്നു വരുന്നു. രജിസ്‌ട്രേഷൻ ചെയ്യുന്നതോടൊപ്പം പദ്ധതി നടപ്പിലാക്കുന്ന ഏജൻസികളെ നേരിട്ട് സംവദിക്കാനും ഇഷ്ടമുള്ളഏജൻസിയെ തെരഞ്ഞെടുക്കാനും അവസരമുണ്ട്.

       ഈ പദ്ധതിക്കായി വിവിധ ബാങ്കുകൾ ആകർഷകമായ പലിശ നിരയിൽ വായ്പ പദ്ധതി രൂപീകരിച്ചിട്ടുണ്ട്. വായ്പയെടുക്കുന്ന ഉപഭോക്താക്കൾക്ക് സംസ്ഥാന സർക്കാർ അനെർട്ട് മുഖാന്തരം 5 ശതമാനം വരെ പലിശ ഇളവും നൽകും. ഗുണഭോക്താക്കൾ സബ്സിഡി കഴിഞ്ഞുള്ള തുക മാത്രം മുടക്കിയാൽ മതി. നിലവിൽ ഹോം ലോണുകൾ ഉള്ള ഗുണഭോക്താക്കൾക്ക് ആ ലോണിന്റെ ടോപ് അപ്പ് ആയി ലോൺ ലഭിക്കും. പദ്ധതിയുടെ ഭാഗമാകാനും വിശദാംശങ്ങൾക്കും www.buymysun.com എന്ന വെബൈറ്റിൽ ലഭ്യമാണ്. 

കൂടുതൽ വിവരങ്ങൾക്ക്: 1800-425-1803 എന്ന ടോൾ ഫ്രീ നമ്പറിലോ 9188119415 എന്ന മൊബൈൽ നമ്പറിലോ ബന്ധപ്പെടാം.